തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള സംസ്ഥാന ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) വേണ്ടതില്ല.
എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനന സർട്ടിഫിക്കറ്റ് ലഭിച്ച ഉടനെതന്നെ ആധാർ എൻറോൾമെന്റ് പൂർത്തീകരിക്കുന്നത് സർക്കാർസേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഭാവിയിൽ സഹായകമാകും. കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം.
അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും പതിനഞ്ചു വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ പതിനേഴുവയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽസൗകര്യം ലഭ്യമാകുകയുള്ളൂ. അല്ലാത്തപക്ഷം നൂറുരൂപ ഈടാക്കും.
പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധുവാകും
സ്‌കോളർഷിപ്പ്, റേഷൻകാർഡിൽ പേരുചേർക്കൽ, സ്‌കൂൾ പ്രവേശനം, എൻട്രൻസ്/മത്സരപ്പരീക്ഷകൾ, ഡിജിലോക്കർ, പാൻകാർഡ് മുതലായവയ്ക്ക് ആധാർ വേണ്ടതുണ്ട്. ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ നിങ്ങളുടെ ആധാറിൽ മൊബൈൽനമ്പർ, ഇ-മെയിൽ എന്നിവ നൽകണം.
അഞ്ചു വയസ്സുവരെ പേരുചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ, മൊബൈൽനമ്പർ, ഇ-മെയിൽ ഉൾപ്പെടുത്തൽ എന്നീ സേവനങ്ങൾ അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർകേന്ദ്രങ്ങൾ വഴിയും ലഭിക്കും.
ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും സിറ്റിസൺ കോൾ സെന്റർ: 0471-2335523. ഐടി മിഷൻ(ആധാർ സെക്ഷൻ): 0471-2525442.
Content Highlights: New Aadhaar enrollment guidelines for newborns in Kerala
Published: 17 May 2025, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented