തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ പഠനം നടത്തുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനായി 10 കോടി അനുവദിച്ചതായി അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ചാമ്പ്യൻസ് ബോട്ട് ലീഗിന് 10.4 കോടി നീക്കിവെച്ചതായും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 79 കോടി വകയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് പാർക്കിന് അഞ്ചു കോടി രൂപയും ടെക്നോ പാർക്കിന് 25 കോടി രൂപയും ഇൻഫോ പാർക്കിന് 21.6 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ലൈഫ് സയൻസ് പാർക്കിന് 30 കോടി നീക്കിവെച്ചു. പാലായിലെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 11 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസമേഖലയ്ക്കായി 851.46 കോടി രൂപയും സ്കൂൾ കുട്ടികളുടെ സൗജന്യ യൂണിഫോം പദ്ധതിക്ക് 150 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പബ്ലിക് വൈഫൈക്ക് 15 കോടിയും എം.ടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിന് 1.5 കോടിയും നീക്കിവെച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് 16 കോടിയും സംഗീത നാടക അക്കാദമിക്ക് 15 കോടിയും വകയിരുത്തി. കൈറ്റ് പദ്ധതിക്ക് 38.5 കോടിയും കോളേജ് സ്പോർട്സ് ലീഗിന് 2 കോടിയും നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും ഇതിനായി പത്തുകോടി രൂപ വകയിരുത്തുന്നതായും മന്ത്രി അറിയിച്ചു.
Content Highlights: kattappana theni tunnel road probabilty study will be conducted
Published: 29 Jan 2026, 12:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented