ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തിന് പിന്നാലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ തൊഴിലാളികൾ കുടുങ്ങി. കനത്ത മഴയെത്തുടർന്ന് അപ്രതീക്ഷിതമായി വെള്ളവും മണ്ണും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. 22 തൊഴിലാളികളായിരുന്നു അപകടസമയത്ത് തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇതിൽ 16 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ബാക്കിയുള്ള തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്.
സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
Content Highlights: Flash flood and heavy rains caused water and mud to rush into an under-construction tunnel in Chamoli, Uttarakhand. 22 workers were trapped inside the THDC hydroelectric project tunnel during the incident. 16 workers have been successfully rescued, and search operations are underway for the remaining workers
Published: 13 Aug 2026, 11:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented