കാസര്‍കോട്: റിമാന്‍ഡ് പ്രതിയെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി സ്വദേശി മുബഷീര്‍ ആണ് മരിച്ചത്. കാസര്‍കോട് സ്പെഷ്യല്‍ സബ്ജയിലിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് മുബഷീറിന്റെ സഹോദരന് വന്നു. മുബഷീറിന്റെ മാനസിക പ്രശ്നങ്ങള്‍ക്കുള്ള മരുന്ന് നല്‍കിയിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു.
മാത്രമല്ല ജയിലിനുള്ളില്‍ മുബഷീറിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. പോക്സോ കേസിലായിരുന്നു ഒരുമാസം മുമ്പ് മുബഷീര്‍ അറസ്റ്റിലായത്. സബ്ജയിലിലേക്ക് മാറ്റിയതിന് ശേഷം കാണാനെത്തിയ കുടുംബാംഗങ്ങളോട് തനിക്ക് മര്‍ദ്ദനമേറ്റ വിവരങ്ങളുള്‍പ്പെടെ പറഞ്ഞിരുന്നതായാണ് വിവരം. മാത്രമല്ല യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത തനിക്ക് മരുന്നുകള്‍ തരുന്നുവെന്നും മുബഷീര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് മുബഷീറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോ, മരണം സംഭവിച്ചതോ ആ. വിവരങ്ങള്‍ ജയില്‍ അധികൃതര്‍ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല.
രാവിലെ അഞ്ചുമണിക്ക് മുബഷീര്‍ മരിച്ചുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മുബഷീറിന്റെ അയല്‍വാസി വഴിയാണ് കുടുംബം മരണവിവരം അറിയുന്നത്. മരിക്കുന്നതിന് തലേദിവസം മുബഷീറിനെ ബന്ധുക്കള്‍ ജയിലിലെത്തി കണ്ടിരുന്നു. തനിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റ വിവരം മുബഷീര്‍ ഇവരെ അറിയിച്ചിരുന്നു. മാത്രമല്ല തനിക്ക് ചില മരുന്നുകള്‍ തരുന്നുണ്ടെന്നും അത് കഴിക്കുമ്പോള്‍ തലയ്ക്ക് വല്ലാത്ത അവസ്ഥയാണെന്നും അറിയിച്ചിരുന്നു. മുബഷീറിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Content Highlights: A remand prisoner, Mubashir found dead in Kasaragod Special Sub Jail. Family demands investigation, alleging torture & mysterious death.
Published: 26 Nov 2025, 12:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented