
തൃശ്ശൂർ: സുരേഷ് ഗോപി എംപിയുടെ പരിഹാസത്തിന് ഇരയായ ആനന്ദവല്ലിക്ക് തന്‍റെ നിക്ഷേപത്തിൽനിന്ന് പതിനായിരം രൂപ അനുവദിച്ച് കരുവന്നൂർ ബാങ്ക്. പൊറുത്തിശേരി സ്വദേശി ആനന്ദവല്ലി മരുന്ന് വാങ്ങാൻ പതിനായിരം രൂപ കരുവന്നൂർ ബാങ്കിൽ നിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ലഭിച്ചിരുന്നില്ല. തുടർന്ന് സുരേഷ് ഗോപിയുടെ കലുങ്ക് ചർച്ചയിൽ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയോട് പോയി ചോദിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇത് വലിയ തോതിൽ ചർച്ചയായിരുന്നു.
നാലുമാസം മുമ്പാണ് ആനന്ദവല്ലി കരുവന്നൂർ ബാങ്കിലെത്തി 10,000 രൂപ ആവശ്യപ്പെട്ടത്. എന്നാൽ, അത് ലഭിച്ചിരുന്നില്ല. തുടർന്ന്, കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്ന കലുങ്ക് ചർച്ചയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. കരുവന്നൂർ ബാങ്കിലെ പണം എന്ന് ലഭിക്കുമെന്നായിരുന്നു ആനന്ദവല്ല സുരേഷ് ഗോപിയോട് ചോദിച്ചത്. എന്നാൽ, നിങ്ങളുടെ മുഖ്യമന്ത്രിയോട് പോയി ചോദിക്കു. തങ്ങൾക്ക് യാതൊന്നും ചെയ്യാനില്ല. ഇനി തന്റെ മെക്കിട്ട് കേറിക്കൊള്ളൂ എന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. ഇത് വൻതോതിൽ ചർച്ചയായിരുന്നു.
ഇതിനുശേഷം ആനന്ദവല്ലി ബാങ്കിൽ വീണ്ടും അപേക്ഷ നൽകി. തുടർന്ന് ആവശ്യപ്പെട്ട പണം ലഭിക്കുകയായിരുന്നുവെന്നാണ് ആനന്ദവല്ലി പറഞ്ഞു. ആനന്ദവല്ലിയുടെ പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്ററുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് പെട്ടെന്ന് തന്നെ പരിഹാരം കാണുകയായിരുന്നുവെന്നാണ് സിപിഎം അവകാശവാദം.
നിലവിൽ പതിനായിരം രൂപയാണ് ആനന്ദവല്ലിക്ക് ലഭിച്ചത്. ഒരു ലക്ഷത്തിലേറെ രൂപയാണ് ആനന്ദവല്ലിക്ക് ബാങ്കിൽ നിന്ന് ലഭിക്കാനുള്ളത്. ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ പണം നൽകുമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നത്.
Content Highlights: Karuvannur Bank Disburses Funds to Anandavalli After Suresh Gopi Intervention
Published: 19 Sept 2025, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented