കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഡി.ആർ.ഐയുടെ വൻ സ്വർണവേട്ട. ഹാൻഡ് ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.67 കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനെ കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് അബുദാബിയിൽ നിന്നും കാസർകോട് സ്വദേശിയായ മുഹമ്മദ് അസ്ഹറുദ്ദീൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഇയാളെ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് അസ്ഹറുദ്ദിന്റെ ഹാൻഡ്ബാഗിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. പശയുടെ രൂപത്തിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്.
സമീപകാലത്ത് തന്നെ ഡി.ആർ.ഐയുടെ ഏറ്റവും വലിയ സ്വർണവേട്ടകളിൽ ഒന്നാണ് ഇത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നടക്കുന്ന നാലാമത്തെ സ്വർണവേട്ട കൂടിയാണ് ഇത്. കഴിഞ്ഞ മൂന്നും പോലീസാണ് പിടിച്ചതെങ്കിൽ ഇത് വിമാനത്താവളത്തിനുള്ളിൽ നിന്നാണ് ഡി.ആർ.ഐയുടെ നടപടി.
Content Highlights: DRI intercepted and seized gold worth Rs 1.67 crore at Karippur Airport., The suspect, Mohammed Asharudheen from Kasaragod, arrived from Abu Dhabi., Gold was ingeniously concealed in the form of a paste inside a hand bag., This marks the fourth major gold seizure in the region within five days.
Published: 07 Nov 2026, 05:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented