
കാസർകോട്: കാഞ്ഞങ്ങാട്ട് കനത്ത മഴയെത്തുടർന്ന് സി.എസ്.ഐ. ക്രിസ്ത്യൻ പള്ളിയുടെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു. അപകടസമയത്ത് ആളുകളോ വാഹനങ്ങളോ താഴെ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കാറിന് പോറലേറ്റിട്ടുണ്ട്. അശാസ്ത്രീയമായ നിർമാണം മതിലിടിച്ചിലിന് കാരണമായെന്നാണ് കരുതുന്നത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം നടുക്കുന്നതാണ്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. കോൺക്രീറ്റ് സ്ലാബുകൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിൽ അടുക്കിവെച്ചാണ് മതിൽ കെട്ടിയത്. ഇതാണ് അധികം കാലപ്പഴക്കമില്ലാത്ത മതിൽ തകർന്നുവീണതിന്റെ പ്രാഥമികമായ കാരണം. അപകടത്തിൽനിന്ന് ഒരു ഓട്ടോ ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടിഞ്ഞുവീഴുന്നതിന് തൊട്ടുമുൻപാണ് ഇയാൾ ഈ സ്ഥലത്തുനിന്ന് ഓട്ടോ എടുത്തത്.
കുട്ടികൾ നടന്നും വാഹനം വഴിയും സ്‌കൂളിലേക്ക് കടന്നുവരുന്നതും തിരിച്ചുപോവുന്നതും ഇതുവഴിയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിൽനിന്ന് കല്ലും മണ്ണും നീക്കുന്ന പ്രവൃത്തി തുടങ്ങി.
Content Highlights: CSI Church wall in Kanhangad collapsed due to heavy rainfall., Major disaster averted as no pedestrians or vehicles were hit., Unscientific construction identified as the primary cause of the collapse., CCTV footage confirms the severity of the incident.
Published: 05 Jun 2026, 04:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented