വടകര: കൂടുതൽ ജാതി അധിഷ്ഠിതമാകുന്ന ഒരു കേരളത്തിന് ജന്മം കൊടുക്കുന്നതല്ലേ കേരളത്തിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്ത തീരുമാനമെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. വടകരയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാത്യാധിഷ്ഠിതമായി രാഷ്ട്രീയം മാറിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കാതിരിക്കാൻ കോൺഗ്രസിനുള്ള ന്യായങ്ങളെ കുറിച്ച് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. ജാത്യാധിഷ്ഠിതമായി രാഷ്ട്രീയം മാറിയിരിക്കുന്നുവെന്നതിന് ഇതിൽ പരം ഒരു തെളിവില്ല. രണ്ട് ക്രിസ്ത്യാനികള്‍ ഉയർന്ന പദവിയിൽ ഇരുന്നാൽ കോൺഗ്രസിന്റെ എന്ത് ജനാധിപത്യമൂല്യമാണ് ഇല്ലാതായി തീരുക. യോഗ്യരായ ആളുകൾ ഏത് ജാതിയിലായാലും കണ്ടെത്തി അവരെ സ്വീകരിക്കുക എന്നതല്ലേ വഴി? എന്തുകൊണ്ട് അങ്ങനെ ചെയ്യാൻ സാധിക്കുന്നില്ല. കൂടുതൽ കൂടുതൽ ജാതി അധിഷ്ഠിതമാകുന്ന ഒരു കേരളത്തിന് ജന്മം കൊടുക്കയല്ലേ ഇത്തരം ഒരു തീരുമാനം എടുക്കുമ്പോൾ ഒരാൾ ചെയ്യുന്നത് അല്ലെങ്കിൽ പാർട്ടി ചെയ്യുന്നത്?. കൽപ്പറ്റ നാരായണൻ ചോദിച്ചു.
Content Highlights: Writer Kalpatta Narayanan slams Congress for its decision on Youth Congress president, citing it as evidence of caste-based politics in Kerala. Questions democratic values.
Published: 15 Oct 2025, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented