ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകളാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ നടത്തുന്ന സമരം നാടകീയമാക്കി യൂത്ത് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗ്യാനേഷ് എന്നിവരെ അസുരരൂപത്തിൽ ചിത്രീകരിച്ച ‘വോട്ടുകവർച്ചക്കാരുടെ രാസലീല’ എന്ന നാടകം അവതരിപ്പിച്ചതിനുപിന്നാലെ യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത്, ഗ്യാനേഷിനെ രാവണവേഷത്തിൽ ചിത്രീകരിച്ച 40 അടിയോളം ഉയരമുള്ള കോലവും കത്തിച്ചു.

To advertise here,

അധ്യക്ഷൻ ഉദയ് ഭാനു ചിബ്ബിന്റെ നേതൃത്വത്തിൽ വൈകീട്ട് ആറോടെ തുടങ്ങിയ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ജനാധിപത്യം എന്നാൽ, തിരഞ്ഞെടുപ്പ് നടത്തൽ മാത്രമല്ലെന്നും ഓരോ വോട്ടും ബഹുമാനിക്കപ്പെടുന്നുവെന്നും പൗരന്മാരുടെ ജനവിധി സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കലാണെന്നും ഉദയ് ഭാനു ചിബ്ബ് പറഞ്ഞു.