കൊച്ചി: കശുവണ്ടി അഴിമതി കേസിൽ പുതിയ മാപ്പപേക്ഷയുമായി കെ ബിജു ഐഎഎസ്. പ്രോസിക്യുഷന് അനുമതി നൽകിയത് മനസ്സിരുത്തിയുള്ള തീരുമാനം അല്ലെന്ന പ്രയോഗത്തിന് മാപ്പുനൽകണം. വിവാദ ഉത്തരവിൽ നേരത്തെ നിർവ്യാജം മാപ്പപേഷിച്ചിരുന്നു ഇത് പോരെന്ന് കോടതി പറഞ്ഞതോടെയാണ് പുതിയ സത്യവാങ്മൂലം കെ ബിജു കോടതിയിൽ സമർപ്പിച്ചത്.
കശുവണ്ടി അഴിമതി കേസിലെ കോടതിയലക്ഷ്യ നടപടി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കയാണ് മാപ്പ് അപേക്ഷയുമായി ബിജു കോടതിയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കെ ബിജു സമർപ്പിച്ച സത്യവാങ്മൂലം കോടതി നിരാകരിച്ചിരുന്നു. അതിൽ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും നേരത്തെയുള്ള വിവാദ ഉത്തരവിൽ മനസ്സിരുത്തി തീരുമാനം എടുക്കാൻ കഴിഞ്ഞില്ല എന്ന ഭാഗം എഴുതി ചേർത്തിരുന്നു. അതിനാലാണ് ഇപ്പോൾ ഹൈക്കോടതിയിൽ പുതിയ മാപ്പ് അപേക്ഷ നൽകിയിരിക്കുന്നത്.
ഇക്കാര്യത്തിൽ കൂടിവിശദികരണം നൽകാതെ സത്യവാങ്മൂലം സ്വീകരിക്കാൻ കഴിയില്ല എന്ന കടുത്ത നടപടിയാണ് കോടതി സ്വീകരിച്ചത്. ഇതോടെയാണ് വീണ്ടും സത്യവാങ്മൂലം സമർപ്പിക്കാൻ കെ.ബിജു നിർബന്ധിതമായത്. കശുവണ്ടി കേസിൽ വിവാദങ്ങൾ തുടരെ സർക്കാരിനെ വലിയ നാണക്കേടാണ് നേരിടേണ്ടിവന്നിരിക്കുന്നത്. കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയെങ്കിൽ പോലും സർക്കാരിന് വലിയ നാണക്കേടാണ് ഈ സംഭവമുണ്ടാക്കിയിരിക്കുന്നത്.
ഐഎൻടിയുസി സംസ്ഥാന അധ്യക്ഷനായ ആർ. ചന്ദ്രശേഖരനാണ് കേസിലെ മുഖ്യപ്രതി. ഇദ്ദേഹത്തെ സംരക്ഷിക്കാൻവേണ്ടി ഇറക്കിയ ഉത്തരവെന്ന രീതിയിലാണ് ആദ്യത്തെ ഉത്തരവ് വ്യാഖ്യാനിക്കപ്പെട്ടത്.
Content Highlights: K. Biju IAS submitted a new affidavit to the Kerala High Court., The court rejected the previous apology due to contentious phrasing regarding the prosecution sanction., The case involves the cashew corruption scandal with R. Chandrasekharan as the prime accused., The incident has caused significant embarrassment to the state government.
Published: 14 Jul 2026, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented