തിരുവനന്തപുരം: ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. എന്‍ഫോഴ്സ്മെന്റ് റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്നും നടപടികള്‍ സ്വീകരിക്കുമെന്നും ബാലവകാശ കമ്മീഷന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കമ്മീഷന്റെ ഈ പ്രതികരണത്തിനെതിരെയാണ് ജ്യോതികുമാര്‍ ചാമക്കാല രംഗത്തെത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണം.
വാളയാറില്‍ രണ്ട് കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് അനങ്ങാത്ത ബാലാവകാശക്കാരന്‍ ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ വിഷയത്തില്‍ പെട്ടെന്ന് ഇടപെട്ടെന്നായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ വിമര്‍ശനം
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബാലാവകാശ കമ്മീഷന് അപ്പൂപ്പാവകാശ കമ്മീഷനാകുന്നു.....
വാളയാറില്‍ രണ്ട് കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് അനങ്ങാത്ത ബാലാവകാശക്കാരന്‍ ബിനീഷ് കോടിയേരിയുടെ കുട്ടിക്ക് പാംപേഴ്സ് കൊടുക്കാന്‍ ഇന്നു തന്നെ ഉത്തരവിടുമെന്ന് !
Content Highlight: Jyothikumar Chamakkala Facebook post against child rights commission
Published: 05 Nov 2020, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented