കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജിയും കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ (NUALS) ആക്ടിങ് വൈസ് ചാൻസലറുമായിരുന്ന ജസ്റ്റിസ് എസ്. സിരി ജഗൻ അന്തരിച്ചു. മൂന്ന് ആഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം മയ്യനാട് സ്വദേശിയാണ്.
2005 മുതൽ 2014വരെയായിരുന്നു അദ്ദേഹം കേരളാ ഹൈക്കോടതി ജഡ്ജിയായിരുന്നത്. ഈ കാലയളവിൽ നിരവധി പൊതുതാത്പര്യ വിഷയങ്ങളിൽ അദ്ദേഹം സ്വമേധയ കേസെടുത്തിരുന്നു. വിരമിച്ച ശേഷവും വിവിധ സുപ്രധാന സമിതികളിലും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിരുന്നു. തെരുവുനായ പ്രശ്നത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടെ അടക്കം അധ്യക്ഷനായിരുന്നു അദ്ദേഹം. കേരള ഹൈക്കോടതി നിയമിച്ച ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Published: 24 Jan 2026, 11:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented