
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. അയച്ച പഴയ മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. സ്ത്രീകളോട് പരിധിവിട്ട് പെരുമാറുന്ന സ്വഭാവമാണ് രാഹുലിന്റേതെന്നും മാന്യതയുടെ മുഖംമൂടി അണിഞ്ഞ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയെന്നും ജസ്ല ഫെയ്സ്ബുക്കിൽ സ്ക്രീൻഷോട്ട് പങ്കുവെച്ചുള്ള കുറിപ്പിൽ വ്യക്തമാക്കി.
ഒരാളുടെ പോക്ക് കണ്ടാൽ അത് ഏതറ്റം വരെ എത്തുമെന്ന് തിരിച്ചറിയാൻ തനിക്ക് പ്രത്യേക കഴിവുണ്ടെന്നും 'കോഴികളെ' കിലോമീറ്ററുകൾ അപ്പുറത്തുനിന്ന് താൻ മണത്തറിയുമെന്നും ജസ്ല കുറിച്ചു. 2017-ലെ ചാറ്റുകളാണ് പുറത്തുവിട്ടത്. 'നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ', 'വാഴക്കാളി' തുടങ്ങിയ പ്രയോഗങ്ങൾ രാഹുൽ നടത്തിയതായി സ്ക്രീൻഷോട്ടുകളിൽ കാണാം. അന്ന് ചാറ്റ് അവിടെവെച്ച് നിർത്തിയത് കൊണ്ടാണ് ഇതിൽ കൂടുതൽ മോശമായത് സംഭവിക്കാതിരുന്നതെന്നും ജസ്ല പറഞ്ഞു.
രാഹുലിന്റെ പീഡന ന്യായീകരണ അഭിമുഖം കണ്ടപ്പോഴാണ് ഇത് പുറത്തുവിടാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ ജസ്ല, രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ല, 'കുരുപ്പ് പിടിച്ച കോഴിയാണ്' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Content Highlights: Jazla Madasseri Shares Old Messages from MLA Rahul Mamkootathil
Published: 03 Feb 2026, 08:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented