കോഴിക്കോട്: കോഴിക്കോടിന് ഐ.ടി. ഹബ്ബ് വാഗ്ദാനം ചെയ്ത് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ സ്റ്റേഷനോട് ചേർന്ന് ഐടി ഹബ്ബൊരുക്കാൻ സാധിക്കുന്ന തരത്തിൽ അഞ്ച് ഏക്കറോളം സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

'സ്റ്റേഷനുമായി ബന്ധപ്പെട്ട് അവലോകനം നടത്തുമ്പോൾ കൂടെ ഉണ്ടായിരുന്ന സംഘത്തോട് ഞാൻ ചോദിച്ചു, ഇവിടെ ഒരു ഐടി ഹബ്ബ് പണിയാനുള്ള സ്ഥലം കണ്ടെത്താമോ എന്ന്. ഉടൻ തന്നെ ജി.എം. മാപ്പിൽ നോക്കി അഞ്ചേക്കറോളം വരുന്ന സ്ഥലം  കണ്ടെത്തി. സ്റ്റേഷനോട് അടുത്ത് വരുന്ന സ്ഥലമാണ് അത്. ആ പ്രദേശം വികസിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അവിടെ നാളെ ഒരു സുന്ദരമായ ഐടി ഹബ്ബ് ഉണ്ടാക്കാൻ സാധിക്കും. അങ്ങനെയാണെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അക്ഷരങ്ങളുടെ നഗരമായ കോഴിക്കോടിന് നല്ലൊരു ഐടി ഹബ്ബ് ലഭ്യമാകും' - അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ റെയിൽമന്ത്രി അശ്വിനി വൈഷ്ണവ് റെയിവേ വികസനവുമായി ബന്ധപ്പെട്ടും കേരളത്തിന് പ്രതീക്ഷ നൽകിയിരുന്നു. കെ.റെയിലിന്റെ സാധ്യതകള്‍ തുറന്നിട്ട മന്ത്രി സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കലിന് പ്രഥമ പരിഗണന നല്‍കുന്നതായും വ്യക്തമാക്കി.