
കോഴിക്കോട്: റെയില്വേ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രതീക്ഷകള് നല്കി കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദര്ശനം. കെ.റെയിലിന്റെ സാധ്യതകള് തുറന്നിട്ട മന്ത്രി സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കലിന് പ്രഥമ പരിഗണന നല്കുന്നതായും വ്യക്തമാക്കി.
കേരളത്തിലെ 32 സ്റ്റേഷനുകള് പൂര്ണ്ണമായും പുതുക്കിപ്പണിയുകയാണെന്ന് പറഞ്ഞ അദ്ദേഹം തൃശ്ശൂര് റെയില്വേ സ്റ്റേഷന് വേണ്ടി 393 കോടി രൂപ അനുവദിച്ചതായും അറിയിച്ചു. ഏകദിന സന്ദര്ശനാര്ത്ഥം കേരളത്തില് എത്തിയതായിരുന്നു അദ്ദേഹം. ആലുവ മുതല് കോഴിക്കോട് വരേയുള്ള റെയില്വേ വികസന പദ്ധതികള് ട്രെയിനില് സഞ്ചരിച്ച് അദ്ദേഹം നേരിട്ട് വിലയിരുത്തുകയും ചെയ്തു.
മംഗളൂരു-ഷൊര്ണൂര് വരെയുള്ള മൂന്നും നാലും പാതകളും ഷൊര്ണൂരില് നിന്ന് - എറണാകുളം - കോട്ടയം - തിരുവന്തപുരം വഴി കന്യാകുമാരി വരെയുള്ള മൂന്നാമത്തെയും പാത നിര്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിരന്തരം സംസ്ഥാന സര്ക്കാരുമായി ബന്ധപ്പെടുന്നുണ്ട്. നിലവിലെ പാത ഇരട്ടിപ്പിക്കല് പദ്ധതിക്കായി 460 ഏക്കര് സ്ഥലം ആവശ്യമാണ്. ഇതിനകം 63 ഏക്കര് സ്ഥലം ലഭിച്ചു കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിനായി കൂടുതല് മെമു ട്രെയിനുകള് അനുവദിക്കുന്നതിനായുള്ള ശ്രമം നടന്നു വരികയാണ്. കെ റെയില് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്, പാരിസ്ഥിതിക സാങ്കേതിക പ്രശ്നങ്ങള് പരിഹരിച്ച് സംസ്ഥാനം പുതിയ പ്രോജക്ട് റിപ്പോര്ട്ട് സമര്പ്പിച്ചാല് അത് ഉറപ്പായും പരിഗണിക്കും. വര്ഷങ്ങള്ക്ക് മുന്പ് കേരളത്തിന് പ്രതിവര്ഷം 370 കോടി രൂപ മാത്രമായിരുന്നു ബഡ്ജറ്റില് റെയില്വേ വികസനത്തിനായി മാറ്റിവെച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബഡ്ജറ്റ് വിഹിതം പ്രതിവര്ഷം 3000 കോടി രൂപയായി വര്ധിപ്പിച്ചുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ശബരി റെയില് യാഥാര്ത്ഥ്യമാക്കുമെന്നും തൃശൂര് റെയില്വേ സ്റ്റേഷന് പുനരുദ്ധാരണത്തിനായി 393 കോടി രൂപ അനുവദിച്ചതായും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്ത്തു.
Content Highlights: union minister ashwini vaishnaw press meet kerala visit railways development
Published: 03 Nov 2024, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented