
കോഴിക്കോട്: കോഴിക്കോടിന് ഐ.ടി. ഹബ്ബ് വാഗ്ദാനം ചെയ്ത് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ സ്റ്റേഷനോട് ചേർന്ന് ഐടി ഹബ്ബൊരുക്കാൻ സാധിക്കുന്ന തരത്തിൽ അഞ്ച് ഏക്കറോളം സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
'സ്റ്റേഷനുമായി ബന്ധപ്പെട്ട് അവലോകനം നടത്തുമ്പോൾ കൂടെ ഉണ്ടായിരുന്ന സംഘത്തോട് ഞാൻ ചോദിച്ചു, ഇവിടെ ഒരു ഐടി ഹബ്ബ് പണിയാനുള്ള സ്ഥലം കണ്ടെത്താമോ എന്ന്. ഉടൻ തന്നെ ജി.എം. മാപ്പിൽ നോക്കി അഞ്ചേക്കറോളം വരുന്ന സ്ഥലം കണ്ടെത്തി. സ്റ്റേഷനോട് അടുത്ത് വരുന്ന സ്ഥലമാണ് അത്. ആ പ്രദേശം വികസിപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അവിടെ നാളെ ഒരു സുന്ദരമായ ഐടി ഹബ്ബ് ഉണ്ടാക്കാൻ സാധിക്കും. അങ്ങനെയാണെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ അക്ഷരങ്ങളുടെ നഗരമായ കോഴിക്കോടിന് നല്ലൊരു ഐടി ഹബ്ബ് ലഭ്യമാകും' - അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ റെയിൽമന്ത്രി അശ്വിനി വൈഷ്ണവ് റെയിവേ വികസനവുമായി ബന്ധപ്പെട്ടും കേരളത്തിന് പ്രതീക്ഷ നൽകിയിരുന്നു. കെ.റെയിലിന്റെ സാധ്യതകള്‍ തുറന്നിട്ട മന്ത്രി സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കലിന് പ്രഥമ പരിഗണന നല്‍കുന്നതായും വ്യക്തമാക്കി.
Content Highlights: it hubb for kozhikode five acre near railway station rail minister ashwini vaishnaw
Published: 03 Nov 2024, 08:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented