ന്യൂഡൽഹി: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ. കർത്തവ്യ പഥിൽ സൈനിക ശക്തി വിളിച്ചോതി പരേഡ് ആരംഭിച്ചു.ഓപ്പറേഷൻ സിന്ദൂർ ടാബ്ലോ, അപ്പാച്ചെ, ധ്രുവ് ഹെലികോപ്റ്ററുകൾ, ഭീഷ്മ, അർജുൻ യുദ്ധ ടാങ്കുകൾ എന്നിവ പരേഡിൽ പ്രധാന ആകർഷണങ്ങളായി. പ്രധാനമന്ത്രി മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, മുഖ്യാതിഥികളായി എത്തിയ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലേയൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പതാക ഉയർത്തി. പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വിവധ ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി.

To advertise here,