കാക്കനാട്: അനധികൃത ആപ്പിലൂടെ നിയമവിരുദ്ധമായി റെന്റ് എ കാര്‍ ഇടപാടുകള്‍ നടത്തിയവര്‍ക്ക് പിടിവീണു. ഉപഭോക്താവായി ചമഞ്ഞ് ആപ്പിലൂടെ കാര്‍ ബുക്ക് ചെയ്താണ് മോട്ടോര്‍ വാഹന വകുപ്പ് തട്ടിപ്പുകാരെ കുടുക്കിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഐ. അസീം ആണ് 819 രൂപ അടച്ച് നിശ്ചിത സമയത്തേക്ക് വണ്ടി ബുക്ക് ചെയ്തത്. വാട്സാപ്പില്‍ അയച്ചുകിട്ടിയ കാറിന്റെ ചിത്രവും തനിക്ക് വാടകയ്ക്കു ലഭിച്ച കാറും ഒന്നാണെങ്കിലും രണ്ട് നമ്പരിലുള്ളവയാണെന്ന് അസീമിന് വ്യക്തമായി.
അന്വേഷണത്തില്‍ വാടകയ്ക്കു നല്‍കുന്ന വാഹനങ്ങളുടെ യഥാര്‍ഥ നമ്പരിനു പകരം ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്ക് ഇട്ട കാറുകളുടെ നമ്പരാണ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൈമാറുന്നതെന്ന് വ്യക്തമായി. അനധികൃത ഇടപാടുകളായതിനാലാണ് ഇപ്രകാരം വ്യാജ നമ്പര്‍ ഉപയോഗിക്കുന്നത്. തുടര്‍ന്ന് അന്വേഷണസംഘം തങ്ങള്‍ക്ക് ലഭിച്ച കാറിന്റെ ഉടമയെ കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനു സമീപത്തെ യാര്‍ഡില്‍ അനധികൃതമായി റെന്റിനു കൊടുക്കാന്‍ സൂക്ഷിച്ച അറുപതോളം കാറുകളും കണ്ടെത്തി. മാറമ്പിള്ളി സ്വദേശിയായ യുവാവ് ഒ.എല്‍.എക്‌സില്‍ കിടക്കുന്ന കാറുകളുടെ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കിയാണ് ആപ്പ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യക്തമായി. ഇയാളുടെ പേരില്‍ 17,000 രൂപ പിഴയും ചുമത്തി. ഈ തട്ടിപ്പ് ആപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ശുപാര്‍ശ മോട്ടോര്‍ വാഹന വകുപ്പ് കോടതിക്കും സൈബര്‍ വിഭാഗത്തിനും കൈമാറി. അനധികൃത റെന്റ് എ കാറുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒ. ടി.എം. ജേഴ്സന്റെ മേല്‍നോട്ടത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ രഹസ്യ ഓപ്പറേഷന്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സനീഷ്, പി. ശ്രീജിത്ത് എന്നിവരും അസീമിനൊപ്പമുണ്ടായി.
മോട്ടോര്‍ വാഹന നിയമപ്രകാരം കാറുകള്‍ വാടകയ്ക്ക് കൊടുക്കണമെങ്കില്‍ ഉടമയ്ക്ക് 50 വാഹനങ്ങള്‍ വേണം. അതില്‍ 50 ശതമാനം വാഹനങ്ങളും എ.സി.യായിരിക്കണം. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കറുപ്പില്‍ മഞ്ഞ അക്ഷരങ്ങളായാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍, വാടകയ്ക്ക് നല്‍കുന്ന ഭൂരിഭാഗം പേരും ഈ നിബന്ധനകളൊന്നും പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല, അനധികൃത ഇടപാടുകളിലൂടെ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ മയക്കുമരുന്ന് കടത്തുപോലുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കൃത ആപ്പിലൂടെ നിയമവിരുദ്ധമായി റെന്റ് എ കാര്‍ ഇടപാടുകള്‍ നടത്തിയവര്‍ക്ക് പിടിവീണു. ഉപഭോക്താവായി ചമഞ്ഞ് ആപ്പിലൂടെ കാര്‍ ബുക്ക് ചെയ്താണ് മോട്ടോര്‍ വാഹന വകുപ്പ് തട്ടിപ്പുകാരെ കുടുക്കിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഐ. അസീം ആണ് 819 രൂപ അടച്ച് നിശ്ചിത സമയത്തേക്ക് വണ്ടി ബുക്ക് ചെയ്തത്. വാട്സാപ്പില്‍ അയച്ചുകിട്ടിയ കാറിന്റെ ചിത്രവും തനിക്ക് വാടകയ്ക്കു ലഭിച്ച കാറും ഒന്നാണെങ്കിലും രണ്ട് നമ്പരിലുള്ളവയാണെന്ന് അസീമിന് വ്യക്തമായി.
അന്വേഷണത്തില്‍ വാടകയ്ക്കു നല്‍കുന്ന വാഹനങ്ങളുടെ യഥാര്‍ഥ നമ്പരിനു പകരം ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്ക് ഇട്ട കാറുകളുടെ നമ്പരാണ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൈമാറുന്നതെന്ന് വ്യക്തമായി. അനധികൃത ഇടപാടുകളായതിനാലാണ് ഇപ്രകാരം വ്യാജ നമ്പര്‍ ഉപയോഗിക്കുന്നത്. തുടര്‍ന്ന് അന്വേഷണസംഘം തങ്ങള്‍ക്ക് ലഭിച്ച കാറിന്റെ ഉടമയെ കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനു സമീപത്തെ യാര്‍ഡില്‍ അനധികൃതമായി റെന്റിനു കൊടുക്കാന്‍ സൂക്ഷിച്ച അറുപതോളം കാറുകളും കണ്ടെത്തി. മാറമ്പിള്ളി സ്വദേശിയായ യുവാവ് ഒ.എല്‍.എക്‌സില്‍ കിടക്കുന്ന കാറുകളുടെ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കിയാണ് ആപ്പ് സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യക്തമായി. ഇയാളുടെ പേരില്‍ 17,000 രൂപ പിഴയും ചുമത്തി. ഈ തട്ടിപ്പ് ആപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ശുപാര്‍ശ മോട്ടോര്‍ വാഹന വകുപ്പ് കോടതിക്കും സൈബര്‍ വിഭാഗത്തിനും കൈമാറി. അനധികൃത റെന്റ് എ കാറുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒ. ടി.എം. ജേഴ്സന്റെ മേല്‍നോട്ടത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ രഹസ്യ ഓപ്പറേഷന്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സനീഷ്, പി. ശ്രീജിത്ത് എന്നിവരും അസീമിനൊപ്പമുണ്ടായി.
മോട്ടോര്‍ വാഹന നിയമപ്രകാരം കാറുകള്‍ വാടകയ്ക്ക് കൊടുക്കണമെങ്കില്‍ ഉടമയ്ക്ക് 50 വാഹനങ്ങള്‍ വേണം. അതില്‍ 50 ശതമാനം വാഹനങ്ങളും എ.സി.യായിരിക്കണം. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കറുപ്പില്‍ മഞ്ഞ അക്ഷരങ്ങളായാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍, വാടകയ്ക്ക് നല്‍കുന്ന ഭൂരിഭാഗം പേരും ഈ നിബന്ധനകളൊന്നും പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല, അനധികൃത ഇടപാടുകളിലൂടെ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ മയക്കുമരുന്ന് കടത്തുപോലുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
Content Highlights: Illegal Rent-a-Car App Busted in Kakkanad
Published: 15 Nov 2024, 07:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented