
കോഴിക്കോട്: വെള്ളിപറമ്പ് സദ്ഭാവന സ്കൂളിന് സമീപം അത്തർവാല കുന്നിൽ മനുഷ്യന്റെ തലയോട്ടിയും ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ കാട് വെട്ടാൻ എത്തിയ ആളാണ് കാടുവെട്ടുന്നതിനിടയിൽ കാട്ടിനുള്ളിൽ തലയോട്ടിയും ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു.
മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്. ഏകദേശം 66 വയസ്സുള്ള പ്രദേശവാസിയെ ഒരു മാസം മുമ്പ് കാണാതായിരുന്നു. അത് കേന്ദ്രീകരിച്ചും പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
Published: 05 Nov 2026, 11:29 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented