കൊച്ചി: സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. 

To advertise here,

ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി ശരിവെച്ചു. കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു. 

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജിക്കാരന്റെ താത്പര്യങ്ങളില്‍ സംശയമുണ്ടെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദങ്ങള്‍.