അമ്പലപ്പുഴ (ആലപ്പുഴ): മാർക്സിസം അരച്ചുകുടിക്കുന്നതിനു പകരം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വേറെയെന്തോ കലക്കിക്കുടിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ജി. സുധാകരൻ എം.എൽ.എ.
ഈ കാണുന്നതല്ല മാർക്സിസം. കോൺഗ്രസിന്റെ സുവർണകാലമാണ്. ശരിയായി പ്രവർത്തിച്ചാൽ കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരും. കേരളത്തിൽ തുടർഭരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്രയിൽ പുസ്തകപ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.
സി.പി.എമ്മിൽ മാർക്സിസം ഇല്ലാതായി. ആശയപരമായ ചോർച്ച കമ്യൂണിസ്റ്റുപാർട്ടിയെ നയിക്കുന്നു. സി.പി.എമ്മിൽ നല്ല കേഡർമാരില്ല. കിട്ടിയ അധികാരം കണ്ണിലെ കൃഷ്ണമണിപോലെ യു.ഡി.എഫുകാർ കാത്തുസൂക്ഷിക്കണം. കോൺഗ്രസിൽ നവീകരണം ആവശ്യമാണ്. ഓരോ കോൺഗ്രസുകാരനും ചെയ്യേണ്ടകാര്യം സമയത്ത് ചെയ്യുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. ബുദ്ധിയും ശേഷിയും തികഞ്ഞ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. അഭിപ്രായത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുമെന്നും ജി. സുധാകരൻ പറഞ്ഞു.
Content Highlights: G Sudhakaran claims Marxism has disappeared from the CPIM., He stated that the Congress party is entering a golden era and could come to power at the Centre., Criticized CPIM state secretary M.V. Govindan's remarks., Praised opposition leader V.D. Satheesan for his intellect and capability.
Published: 29 Nov 2026, 08:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented