ഹരിപ്പാട് (ആലപ്പുഴ): ജനശതാബ്ദി എക്‌സ്‌പ്രസ് ഹരിപ്പാട്ടു നിർത്തുന്നത് പരിഗണനയിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സൂചിപ്പിച്ചതായി ബി.ജെ.പി. ആലപ്പുഴ ജില്ല പ്രസിഡന്റ് സന്ദീപ് വാചസ്പതി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ടു ലഭിച്ച നിവേദനങ്ങൾ ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് എന്നിവർ മുഖാന്തരം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കൈമാറിയിരുന്നു. കഴിഞ്ഞദിവസം റെയിൽവേ മന്ത്രാലയത്തിൽ പി.കെ. കൃഷ്ണദാസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ജനശതാബ്ദി ഹരിപ്പാട്ട് നിർത്തുന്നതുമായി ബന്ധപ്പെട്ട് അനുഭാവപൂർണമായ നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വീകരിച്ചത്. സ്‌റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധനയ്ക്ക് ഉത്തരവായിട്ടുണ്ട്. അധികം വൈകാതെ നടപടിയുണ്ടാകുമെന്നു സന്ദീപ് വാചസ്പതി അറിയിച്ചു.
Content Highlights: Janashatabdi Express stop at Haripad is under active consideration., Representations were submitted to Union Railway Minister Ashwini Vaishnaw., PK Krishnadas discussed the matter with railway ministry officials., Technical verification for the new stop has been officially ordered.
Published: 29 Nov 2026, 08:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented