
മറവൻതുരുത്ത് : വൈക്കംബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഹരിതബാല്യം സ്കൂൾതല പച്ചക്കറി വ്യാപനം പദ്ധതി മറവൻതുരുത്ത് ഗവ. യു.പി.സ്കൂളിൽ ആരംഭിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ഹരിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മറവൻതുരുത്ത് പഞ്ചായത്തംഗം വനജാ അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ സി.പി. പ്രമോദ്, പി.ടി.എ. പ്രസിഡന്റ് വി.പി. ജയകുമാർ, എം.പി.ടി.എ. പ്രസിഡന്റ് സൗദാ നവാസ്, മറവൻതുരുത്ത് കൃഷി അസിസ്റ്റന്റ് കെ.സി. മനു, സീഡ് കോഡിനേറ്റർമാരായ വി. ഐശ്വര്യ, അരുണിമാ ബലരാമൻ, പി.ടി.എ.അംഗം രത്നമ്മ എന്നിവർ പ്രസംഗിച്ചു.
Content Highlights: Harithabalyam school vegetable cultivation project launched at Maravanthuruthu Govt UP School., Initiative by Vaikom Block Panchayat and the Agriculture Department., Inaugurated by P.V. Harikkuttan, Development Standing Committee Chairman.
Published: 15 Sept 2026, 12:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented