ആലപ്പുഴ: ആലപ്പുഴയില്‍ മദപ്പാടിലായിരുന്ന ആന രണ്ടുപേരെ കുത്തി. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഹരിപ്പാട് സ്കന്ദന് ആണ് പാപ്പാന്മാരായ രണ്ടുപേരെ ആക്രമിച്ചത്. രണ്ടാംപാപ്പാന് കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയാണ് ആദ്യംകുത്തിയത്. തുടര്‍ന്ന് ഇയാള്‍ക്ക് പകരമെത്തിയ പാപ്പാനെയും ആന ആക്രമിച്ചു.
ചങ്ങല അഴിക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളില്‍ കയറിയ മണികണ്ഠനെ ഹരിപ്പാട് സ്കന്ദന് കുലുക്കി താഴെയിടുകയും പിന്നീട് കുത്തുകയുമായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഈ സംഭവം. ഇതിനുശേഷം ആനയെ തളയ്ക്കുകയുംചെയ്തു. പിന്നീട് സമീപത്തെ ക്ഷേത്രത്തില്‍നിന്ന് മുരളി എന്ന പാപ്പാനും കൂടുതല്‍ പാപ്പാന്മാരും സ്ഥലത്തെത്തി. തുടര്‍ന്ന് ആനത്തറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹരിപ്പാട് സ്കന്ദന് വീണ്ടും അക്രമാസക്തനായത്. മുകളിലിരുന്ന മുരളിയെ സമാനരീതിയില്‍ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു.
Content Highlights: Haripad Skandan, An elephant went on a rampage in Alappuzha, injuring two mahouts
Published: 31 Aug 2025, 06:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented