മേക്കുന്ന്: പാചകവാതക സിലിൻഡർ ചോർന്നപ്പോൾ വീട്ടുകാർ പുറത്തേക്കോടിയതിനാൽ അപകടം ഒഴിവായി. കൊളായിയിൽ വേലാണ്ടിയിൽ ക്വാർട്ടേഴ്സിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മുഹമ്മദ് സാലി, ഗർഭിണിയായ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. നാട്ടുകാർ പാനൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനാൽ അവർക്ക് സമയോചിതമായി ഇടപെടാൻ കഴിഞ്ഞു.
അസി. സ്റ്റേഷൻ ഓഫീസർ കെ. ദിവുകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം വീട്ടിൽ പ്രവേശിച്ച് പാചകവാതക സിലിണ്ടർ പുറത്തെത്തിച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു. ഫയർ ഓഫീസർമാരായ വി.എൻ.സുരേഷ്, കെ.ബിജു, എം.സി. പ്രലേഷ്, എം. സിമിത്ത്, പി.രാഹുൽ, സി.ജി. മിഥുൻ, പ്രഭു കരിപ്പായി എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Content Highlights: gas cylinder leakage fire force intervention
Published: 03 Sept 2025, 08:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented