ആലപ്പുഴ: കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ സൈബർ ആക്രമണത്തിനെതിരേ രൂക്ഷവിമര്‍ശവുമായി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരന്‍. സൈബര്‍ പോരാളികള്‍ എന്ന ഗ്രൂപ്പ് പാര്‍ട്ടിയിലില്ല. പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ സൈന്യം. കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ താന്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു. 

To advertise here,

കേരളത്തില്‍ ഇങ്ങനെ സര്‍വസാധാരണമായി നടക്കുന്നതല്ലേ. പിന്നെയെന്താ എന്റെ കാര്യം മാത്രം പറഞ്ഞത്. സൈബര്‍ ഗ്രൂപ്പൊന്നും പാര്‍ട്ടിക്കില്ല. അത് പാർട്ടിവിരുദ്ധമാണ്. പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ സൈന്യം, സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ എന്നവകാശപ്പെടുന്ന സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് ജി. സുധാകരന്‍ പ്രതികരിച്ചു.

താന്‍ പിണറായി വിജയന് എതിരല്ലെന്നും തന്നെ പിണറായിവിരുദ്ധന്‍ ആക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിക്കുംവരെ താന്‍ കമ്മ്യൂണിസ്റ്റ് ആയിരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 

താൻ പിണറായിക്ക് എതിരല്ല, തന്നെ പിണറായിവിരുദ്ധന്‍ ആക്കാന്‍ ആരോ ശ്രമിക്കുകയാണ്. ആ ശ്രമിക്കുന്നവര്‍ക്ക് നാല് പുത്തന്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ. ഞാനതിനൊന്നും എതിരല്ല. പക്ഷേ ഞാന്‍ പിണറായി വിജയന് എതിരല്ല. എതിരാവുകയുമില്ല, ജി. സുധാകരന്‍ കൂട്ടിച്ചേർത്തു.