
ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യം വെഞ്ചാവോട് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധ. വെഞ്ചാവോടുള്ള എ-1 ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച ആളുകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശനിയാഴ്ച വൈകീട്ടോടെ ഇവിടെനിന്നു ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിങ്കളാഴ്ച മുതലാണ് മിക്കവർക്കും ആരോഗ്യപ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായത്. ഭക്ഷ്യവിഷബാധയേറ്റവരെല്ലാം ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ഹോട്ടൽ അടപ്പിച്ചു.
Content Highlights: Dozens fell ill with food poisoning after consuming food from A-1 Hotel in Sreekaryam, Thiruvananthapuram. Affected individuals are hospitalized. Hotel shut down.
Published: 27 Jan 2026, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented