കൊച്ചി: വൈപ്പിൻ മുരുക്കുംപാടത്ത് ഫിഷിങ്ങ് ബോട്ടുകൾക്ക് തീപിടിച്ചു. ഒരു ബോട്ട് പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കില്ല. ബോട്ടിലെ ജോലിക്കാർ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പടർന്നതാണ് അപകടകാരണമെന്നാണ് സൂചന.  തീപടർന്നയുടനെ ജോലിക്കാർ ഇറങ്ങിയോടിയതാണ് രക്ഷയായത്.

To advertise here,

കാളമുക്ക് ഹാർബറിന് സമീപം കെട്ടിയിട്ടിരുന്ന ആരോഗ്യ അന്ന എന്ന ഫിഷിങ് ബോട്ടാണ് പൂർണമായും നശിച്ചത്. കുളച്ചൽ സ്വദേശിയുടേതാണ് ബോട്ട്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

ഈസ്റ്ററായതുകൊണ്ട് തന്നെ ബോട്ടുകൾ കടലിൽ പോയിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ജോലിക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് മറ്റു ബോട്ടുകൾക്ക് അപകടം സംഭവിക്കാതിരുന്നത്.