ആലപ്പുഴ: സീ പ്ലെയിന്‍ പദ്ധതി താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഫെഡറേഷന്‍. ചര്‍ച്ച ചെയ്യുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സമരം വേണ്ടന്നാണ് തീരുമാനമെന്നും സമിതി ജനറല്‍ കണ്‍വീനര്‍ പി.പി ചിത്തരഞ്ജന് പറഞ്ഞു.
2013ല്‍ സീപ്ലെയിന്‍ പദ്ധതി വന്നപ്പോഴും മത്സ്യത്തൊഴിലാളികള്‍ ശക്തമായി രംഗത്ത് വരികയും പദ്ധതി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇപ്പോള്‍ രണ്ടാം തവണ പദ്ധതി കൊണ്ടുവന്നപ്പോഴും നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയാണ് മത്സ്യത്തൊഴിലാളി കോണ്‍ഫെഡറേഷന്‍. ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതി താത്ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സംഘടന ആവശ്യപ്പെട്ടത്.
സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പ്രത്യക്ഷ ചര്‍ച്ചയിലേക്ക് പോകുന്നില്ലെന്നുമാണ് യോഗത്തില്‍ തീരുമാനമായത്. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമില്ലെങ്കിലും ആശങ്കകള്‍ പരിഹരിക്കപ്പെടണം. ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി.
Content Highlights: fishermens association against seaplane project
Published: 17 Nov 2024, 05:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented