തൃശൂര്‍: കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ആദ്യം കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് പടര്‍ന്നുപിടിച്ച തീ ആളിപ്പടര്‍ന്ന് ഷോറൂമിന് അകത്തേക്കും കടന്നു.
പുതിയ വാഹനങ്ങളും സര്‍വീസിനെത്തിച്ച വാഹനങ്ങളും ഓഫീസുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപ്പിടിച്ചത്. തീ നിയന്ത്രണവിധേയയെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു. എന്നാല്‍, നിലവില്‍ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
ഷോറൂമിന്റെ ഇരുഭാഗത്തുനിന്നുമായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്താണ് ആദ്യം തീപ്പിടിച്ചത്. പുതിയ കാറുകള്‍ക്ക് ഉള്‍പ്പെടെ തീപ്പിടിച്ചു. മൂന്ന് കാറുകള്‍ കത്തിനശിച്ചു. സര്‍വീസ് സെന്ററായതുകൊണ്ട് തറയില്‍ ഓയില്‍ ഉണ്ടായിരുന്നതാണ് പടര്‍ന്നുപിടിക്കാന്‍ കാരണം.
സര്‍വീസിനെത്തിച്ച വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ സുരക്ഷിതമായി മാറ്റിയിരുന്നു. രാവിലെ 6.30 ഓടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരേയും ഫയര്‍ഫോഴ്‌സിനേയും അറിയിക്കുകയായിരുന്നു.
Content Highlights: fire broke out at jeep showroom in thrissur kuttanelloor
Published: 04 Mar 2023, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented