കെ.എസ്.ആര്.ടി.സി. ബസ് ബെംഗളൂരു, മൈസുരു എന്നിവിടങ്ങളിലേക്ക്

കോട്ടയം: പൂജ, ദീപാവലി കാലത്ത് മുംബൈയിലേക്കും തിരിച്ചും കോട്ടയം വഴി പ്രതിവാര പ്രത്യേക ട്രെയിൻ സർവീസ്. തിരുവനന്തപുരം നോർത്തിൽനിന്ന് (കൊച്ചുവേളി) കുർള എൽ.ടി.ടിയിലേക്കാണ് സർവീസ്. ഒക്ടോബർ 15 മുതൽ നവംബർ 21വരെ കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണിത്. നാട്ടിലേക്ക് വരുന്നവർക്കുപുറമേ, പൂജ, ദീപാവലി അവധിക്കാലത്തു കൊങ്കൺ, ഗോവ, എന്നിവിടങ്ങളിലേക്കു വിനോദസഞ്ചാരത്തിന് പോകുന്നവർക്കും സ്‌പെഷൽ ട്രെയിൻ ഗുണകരമാണ്.
എൽ.ടി.ടി തിരുവനന്തപുരം നോർത്ത് (01463)
ഒക്ടോബർ 15-മുതൽ നവംബർ 19-വരെ വ്യാഴാഴ്ചകളിൽ എൽ.ടി.ടി.യിൽനിന്ന് വൈകീട്ട് നാലിനു പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാത്രി 11.30-ന് തിരുവനന്തപുരം നോർത്തിൽ എത്തും.
തിരുവനന്തപുരം നോർത്ത് എൽ.ടി.ടി. (01464)
ഒക്ടോബർ 17 മുതൽ നവംബർ 21 വരെ ശനിയാഴ്ചകളിൽ തിരുവനന്തപുരം നോർത്തിൽനിന്ന് ഉച്ചയ്ക്ക് 2.15-നു പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാത്രി 11.55-ന് എൽ.ടി.ടിയിൽ എത്തും.
കെ.എസ്.ആർ.ടി.സി. ബെംഗളൂരു, മൈസൂരു
കേരള ആർ.ടി.സി. കേരളത്തിൽനിന്ന് ബെംഗളുരു, മൈസൂരു എന്നിവിടങ്ങളിലേക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും സ്‌പെഷ്യൽ സർവീസുകൾ നടത്തും. ഒക്ടോബർ 14 മുതൽ നവംബർ 14 വരെയാണിത്.
ബെംഗളൂരുവിൽനിന്ന് കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, തിരുവനന്തപുരം, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും മൈസൂരുവിൽനിന്നു കണ്ണൂരിലേക്കുമാണു പ്രത്യേക സർവീസുകൾ.
ചിലബസുകൾ ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ് നടത്തുക. തിരക്കനുസരിച്ചു കൂടുതൽ സ്‌പെഷൽ സർവീസുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Weekly special trains between Thiruvananthapuram North (Kochuveli) and Kurla LTT via Kottayam., Train services operate from October 15 to November 21., KSRTC special bus services connecting Kerala with Bengaluru and Mysuru from October 14 to November 14., Special services cater to holiday travelers heading to Konkan, Goa, and homecoming passengers.
Published: 01 Oct 2026, 10:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented