തിരുവനന്തപുരം:കോവിഡാനന്തരമുള്ള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ അടുത്ത മാസം മുതല്‍ കൃഷിയിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് തോട്ടഭൂമിയും പാടങ്ങളും അടക്കം 1,09000 ഹെക്ടര്‍ തരിശ് ഭൂമിയാണുള്ളത്. ഇവിടെ ഉടമകള്‍ക്കോ അല്ലെങ്കില്‍ ഉടമകളുടെ സമ്മതത്തോടെ  സന്നദ്ധ സംഘടനകള്‍ക്കോ കടുംബശ്രീകള്‍ക്കോ മറ്റോ കൃഷിയിറക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ഇതിനായി എല്ലാ സഹായവും നല്‍കും. സബ്‌സിഡിയും വായ്പയും അനുവദിക്കും. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ ആണ് അനുവദിക്കേണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

To advertise here,

ഭക്ഷ്യോല്‍പ്പാദനങ്ങളുടെ വര്‍ധനവിനും, കാര്‍ഷികമേഖലയില്‍ കുതിച്ചുചാട്ടം നടത്തുന്നതിനും 3000 കോടി ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 1500 കോടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും മറ്റ് വകുപ്പുകളുടേയും പദ്ധതി വിഹിതത്തില്‍ നിന്ന് കണ്ടെത്തും. ബാക്കി 1500 കോടി നബാര്‍ഡില്‍ നിന്നും സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കും. പദ്ധതി  വിജയിപ്പിക്കുന്നതിനായി യുവജന ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്യും. യുവജനങ്ങള്‍ വലിയ രീതിയില്‍മുന്നോട്ട്‌ വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കന്നതിനൊപ്പം യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാനുമാണ് ശ്രമം. വിദേശത്ത്  നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്നവരെ കൂടി കൃഷിയിലേക്ക് പങ്കാളികളാക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി വകുപ്പ് മന്ത്രിമാരുടേയും സെക്രട്ടറിമാരുടേയും യോഗം നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന് വന്ന കരട് നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. കൃഷി വകുപ്പിനായിരിക്കും ഏകോപന ചുമതല. ഒപ്പം ജലസേചനം, മൃഗസംരക്ഷണം, സഹകരണം, വ്യവസായം, ഫിഷറീസ്, പട്ടിക ജാതി, പട്ടിക വര്‍ഗക്ഷേമം എന്നീ വകുപ്പുകളും പങ്കുചേരും. 

ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത ജൂണ്‍-സെപ്തംബര്‍ മാസങ്ങളില്‍ വിളവ് ലഭിക്കുന്ന ഹ്രസ്വകാല പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ നടത്തുക. പച്ചക്കറി ഉല്‍പ്പാദനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിക്കും പദ്ധതി. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ മെയ് പതിനഞ്ചിന് മുമ്പ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിപണ സാധ്യത വിപുലീകരിക്കാനായി ഗ്രാമങ്ങളിലും നഗരങ്ങളിലും കാര്‍ഷിക ചന്തകള്‍ തുടങ്ങും. ഇതില്‍ കുടുംബശ്രീക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും അവസരം നല്‍കും. പാല്‍ ഉല്‍പ്പന്നങ്ങളുടെ വര്‍ധന, മുട്ട, മത്സ്യ കൃഷി എന്നിവയും പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

മൂഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍  | Read More..

രണ്ട് പഞ്ചായത്തുകള്‍ കൂടി പട്ടികയില്‍, ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി | Read More..

സമരക്കാരുടെ സുരക്ഷയും സര്‍ക്കാരിന്റെ ഉത്തരവാദിത്തം; സമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി | Read More..

സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍ | Read More..

സംസ്ഥാനത്ത് സമൂഹ്യ വ്യാപനമില്ല; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കും- മുഖ്യമന്ത്രി | Read More..

തുപ്പല്ലേ തോറ്റു പോകും; ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടം | Read More..

സാലറി കട്ട്, പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും  | Read More..

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍; 56114 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍  | Read More..

മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ക്കടക്കം ഇളവ്, സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാല് മുതല്‍  | Read More..

തരിശ് ഭൂമിയില്‍ മേയില്‍ കൃഷി; ആവശ്യക്കാര്‍ക്ക് പലിശരഹിത വായ്പയും സബ്സിഡിയും  | Read More..

വി. മുരളീധരന്റെ വിമര്‍ശനം ശുദ്ധ വിവരക്കേട്; പ്രതികരിച്ച് മുഖ്യമന്ത്രി   | Read More..

മാതൃഭൂമി മുഖപ്രസംഗത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി | Read More..

Content Highlights: Farming will started from next month