തിരുവനന്തപുരം: ഇടുക്കി, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണില്‍നിന്നു റെഡ് സോണ്‍ ആക്കിയത് സര്‍ക്കാര്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ജില്ലകളില്‍ വലിയ തോതില്‍ എണ്ണം വര്‍ധിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ് റെഡ് സോണാക്കാനുള്ള തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനത്തില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

To advertise here,

സര്‍ക്കാരിന് ആലോചിക്കാനും തീരുമാനിക്കാനുമുള്ള സംവിധാനമുണ്ട്. ആ ആലോചനകളുടെ ഭാഗമായാണ് അത്തരം നിലപാടെടുത്തത്. കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രതികരണമുണ്ടായത് ശുദ്ധവിവരക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് നാം ഇടുക്കിയിലും കോട്ടയത്തും കാണുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍ വിമര്‍ശിച്ചത്. എറ്റവും സുരക്ഷിതമായ ഗ്രീന്‍ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോള്‍ എവിടെയെത്തിച്ചെന്ന് കണ്ടില്ലേ? പറഞ്ഞുതീരുംമുമ്പേ ഗ്രീന്‍ സോണ്‍, റെഡ് സോണായി മാറി. കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്റെ കയ്യിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ലെന്ന് വി മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു.

മൂഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19; മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍  | Read More..

രണ്ട് പഞ്ചായത്തുകള്‍ കൂടി പട്ടികയില്‍, ഹോട്ട്സ്പോട്ടുകളുടെ എണ്ണം 102 ആയി | Read More..

സമരക്കാരുടെ സുരക്ഷയും സര്‍ക്കാരിന്റെ ഉത്തരവാദിത്തം; സമരങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി | Read More..

സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി ലേണ്‍ ഇന്‍ ലോക്ക്ഡൗണ്‍ | Read More..

സംസ്ഥാനത്ത് സമൂഹ്യ വ്യാപനമില്ല; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കും- മുഖ്യമന്ത്രി | Read More..

തുപ്പല്ലേ തോറ്റു പോകും; ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ടം | Read More..

സാലറി കട്ട്, പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും  | Read More..

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍; 56114 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍  | Read More..

മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ക്കടക്കം ഇളവ്, സര്‍വീസ് പെന്‍ഷന്‍ വിതരണം മെയ് നാല് മുതല്‍  | Read More..

തരിശ് ഭൂമിയില്‍ മേയില്‍ കൃഷി; ആവശ്യക്കാര്‍ക്ക് പലിശരഹിത വായ്പയും സബ്സിഡിയും  | Read More..

വി. മുരളീധരന്റെ വിമര്‍ശനം ശുദ്ധ വിവരക്കേട്; പ്രതികരിച്ച് മുഖ്യമന്ത്രി   | Read More..

മാതൃഭൂമി മുഖപ്രസംഗത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി | Read More..

Content Highlights: CM Pinarayi Vijayan against V Muraleedharan