കോഴിക്കോട്: സമസ്ത അധ്യക്ഷന്‍  ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കു നേരെയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം നടത്തിയ പ്രസ്താവനയെന്ന പേരില്‍ താഴെ കാണുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണ്. മാതൃഭൂമി ഡോട്ട് കോമിന്റേതെന്ന പേരിലാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത്. മാതൃഭൂമിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കും. മറ്റു നിയമ നടപടികളിലേക്കും കടക്കും, വ്യാജ വാര്‍ത്തയ്‌ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തുക.

To advertise here,

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുനേരെയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് പിഎംഎ സലാം നടത്തിയ പ്രസ്താവനയില്‍ മാതൃഭൂമി ഡോട്ട് കോം നല്‍കിയ വാര്‍ത്ത ഇതാണ്... 

Read....ജിഫ്രി തങ്ങള്‍ക്ക് വധ ഭീഷണി: ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ. സലാം ...... 

Content Highlights : Fake news; False propaganda in the name of Mathrubhumi