
ഉദുമ: അതിരാവിലെയുള്ള തീവണ്ടിയിൽ ആറാം ക്ലാസുകാരി കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗളൂരുവിലേക്ക് പോയി. പക്ഷേ നാട്ടിൽ പരന്നത് കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്ന്. ഇതോടെ നാട്ടുകാർ ആശങ്കയിലായി. ഇതിനിടയിൽ മംഗളൂരുവിലെ പോലീസ് ബേക്കൽ പോലീസിനെ വിളിച്ച് കുട്ടി അവിടെ സ്റ്റേഷനിലുണ്ടെന്നറിയിച്ചു.
അതിരാവിലെയുള്ള പഠനം പേടിച്ചാണ് തീവണ്ടി കയറിയതെന്ന് കുട്ടി ബേക്കൽ പോലീസിനോട് പറഞ്ഞതോടെ തട്ടിക്കൊണ്ടുപോയെന്ന കഥയ്ക്ക് അവസാനമായി. എന്തായാലും ബേക്കൽ പോലീസ് കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി വീട്ടുകാർക്കൊപ്പം അയച്ചു. മംഗളൂരുവിലെത്തിയ കുട്ടി അവിടെയുള്ള ഒരു ഓട്ടോ റിക്ഷാഡ്രൈവറിൽ നിന്നും ഫോൺ വാങ്ങി വീട്ടുകാരെ ബന്ധപ്പെട്ടതും ആശങ്ക അകറ്റാൻ ഉപകരിച്ചു. ബേക്കൽ ഇൻസ്‌പെക്ടർ പി. അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ. ഇ. ഉമേശനും സംഘവുമാണ് ഈ സംഭവത്തിൽ നാട് നീളെ ഓടിയത്.
Content Highlights: A 6th-grade student from Kotikulam boarded an early morning train to Mangaluru out of fear of studying., Locals panicked due to rumors of kidnapping, which police later dismissed., Mangaluru police informed Bekal police after finding the girl at the station., The girl contacted her family using an auto-rickshaw driver's phone., Bekal police completed medical examinations and reunited the child with her family.
Published: 27 Sept 2026, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented