കായംകുളം: സ്കൂട്ടറിൽ യാത്രചെയ്യവേ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. കായംകുളം കാക്കനാട് സ്വദേശിയായ തുളസിയാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ബന്ധുവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. കാക്കനാട് കാങ്കാലിൽ റോഡിലൂടെ സഞ്ചരിക്കവേ, പൊട്ടിപ്പൊളിഞ്ഞ റോഡിലെ കല്ലിൽ സ്കൂട്ടർ കയറുകയും നിയന്ത്രണം വിട്ട് പിന്നിലിരുന്ന തുളസി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Published: 02 Oct 2025, 06:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented