പട്ടാമ്പി: പട്ടാമ്പി ശങ്കരമംഗലത്ത് വയോധികനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ശങ്കരമംഗലം തോട്ടുങ്ങൽസിറ്റി പുലാമന്തോൾ വളപ്പിൽ വീട്ടിൽ ബഷീറാണ് മരിച്ചത്. ബഷീർ ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ സമീപവാസികളാണ് ഇയാളെ വീട്ടുവളപ്പിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ബഷീറിന് സൂര്യാതപമേറ്റതായി സംശയിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് താലൂക്കാശുപത്രി അധികൃതർ വ്യക്തത വരുത്തിയിട്ടില്ല.
പോസ്റ്റ്മോർട്ടം ഉൾപ്പെടെയുളള നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Elderly resident Bashir found dead in his home compound in Pattambi., Neighbors discovered the body; transported to Pattambi Taluk Hospital
Published: 25 Apr 2026, 06:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented