
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ അന്വേഷണം ഒന്നാം പിണറായി വിജയൻ സർക്കാരിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആർഎലുമായി കരാർ തരപ്പെട്ടത് എങ്ങനെ എന്നതിനെ കുറിച്ച് അന്വേഷണം നടത്തും. പിണറായി സർക്കാർ ഭരിച്ചിരുന്ന കാലത്ത് സിഎംആർഎലിന് എന്തെങ്കിലും വഴിവിട്ട സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വീണയുടെ മൊഴികളിൽ ഇപ്പോഴും പൊരുത്തക്കേടുകളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
സിഎംആർഎൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് രണ്ടുവട്ടമാണ് നിലവിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ മകൾ കൂടിയായ വീണയെ ഇഡി ചോദ്യംചെയ്തത്. ഇന്നലത്തെ(വ്യാഴാഴ്ച) ചോദ്യംചെയ്യൽ ഒൻപത് മണിക്കൂറാണ് നീണ്ടത്. ചോദ്യംചെയ്യലിൽ വീണയുടെ മൊഴികളിൽ പൊരുത്തക്കേടുകളുള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവരെ അടുത്തയാഴ്ച വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും.
സിഎംആർഎലും എക്‌സാലോജിക്കും തമ്മിൽ എങ്ങനെ കരാറിൽ എത്തി എന്നതാണ് ഇഡി മുന്നോട്ടുവെക്കുന്ന പ്രധാനചോദ്യം. എന്നാൽ ഇതിന് വ്യക്തമായ മറുപടി നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, സിഎംആർഎലിൽനിന്ന് ലഭിച്ച 2.78 കോടിരൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെ കുറിച്ചും വീണയ്ക്ക് വ്യക്തമായ മറുപടിയില്ല. സിഎംആർഎലും എക്‌സാലോജിക്കും തമ്മിൽ ഏത് സാഹചര്യത്തിലാണ് കരാറിൽ ഏർപ്പെട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഒന്നാം പിണറായി സർക്കാരിലേക്ക് കൂടി അന്വേഷണം നീങ്ങുന്നത്. ആ കാലത്ത് സിഎംആർഎലിന് എന്തെങ്കിലും വഴിവിട്ട സഹായം സർക്കാരിൽനിന്ന് ലഭിച്ചോ എന്നാണ് അന്വേഷിക്കുക. അങ്ങനെ സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യുപകാരമായാണോ കരാർ ലഭിച്ചതെന്നും അന്വേഷണ ഏജൻസി പരിശോധിക്കും.
വീണയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചും ഇഡി അന്വേഷണം നടത്തും. സിഎംആർഎലിന് ഒരു സേവനവും എക്‌സാലോജിക് നൽകിയിട്ടില്ല. ഇല്ലാത്ത സേവനത്തിനാണ് വീണ പണം കൈപ്പറ്റിയിട്ടുള്ളത്. ഇത് എന്തിനായിരുന്നു എന്നാണ് ഇഡി അന്വേഷിക്കുക.
Content Highlights: ED is expanding the CMRL-Exalogic probe to include the first Pinarayi Vijayan government tenure., Investigators are scrutinizing how the contract between CMRL and Exalogic was secured., Veena Vijayan faces further questioning due to inconsistencies in her previous statements., The probe covers the utilization of Rs 2.78 crore and potential quid pro quo arrangements., ED to examine Veena Vijayan's personal assets and wealth details.
Published: 26 Jun 2026, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented