മലപ്പുറം: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി തന്റെ അക്കാദമിയിലേക്ക് പണം നൽകിയതായി സ്ഥിരീകരിച്ച് സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലി. എന്നാൽ ഈ പണം റിപ്പോർട്ടർ നിക്ഷേപമായിട്ട് നൽകിയതാണെന്നും സംഭാവന അല്ലെന്നും ഷറഫലി പറഞ്ഞു. അർജന്റീന ടീമിനെയും മെസ്സിയെയും കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കരാറുമായി ഈ പണമിടപാടിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഷറഫലിയുടെ അക്കാദമിയിലേക്ക് റിപ്പോർട്ടർ പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഷറഫലിയും ആരോപണവിധേയനാണ്. അർജന്റീനൻ ഫുട്‌ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയെന്ന് പറയുന്ന കരാറിൽ സാക്ഷിയാണ് ഷറഫലി.
കലൂർ സ്റ്റേഡിയം റിപ്പോർട്ടറിന് കൈമാറിയ നാളുകളിൽ തന്നെയാണ് ഷറഫലിയുടെ അക്കാദമിയിലേക്ക് റിപ്പോർട്ടർ പണം കൈമാറിയിട്ടുള്ളതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
എന്നാൽ ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്നും ആ ദിവസം പണം എത്തിയത് യാദൃശ്ചികമാണെന്നും ഷറഫലി പറഞ്ഞു. 'നോവസ് സോക്കർ അക്കാദമി ഒരു പ്രൈവറ്റ് കമ്പനിയാണ്. ഫുട്ബോളിന്റെ വികസനത്തിനായി വ്യക്തികളിൽനിന്നും മറ്റും അതിലേക്ക് ഷെയർ വാങ്ങിയിട്ടുണ്ട്. അതിലേക്ക് മെയിൻ ഷെയർ നൽകിയത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കമ്പനിയാണ്. രണ്ടുകോടി രൂപയാണ് അവർ നിക്ഷേപിച്ചത്. അത് കമ്പനിയുടെ ആവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുമുണ്ട്. എസ്ഐടിക്ക് അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ തയ്യാറാണ്.
2022-ലാണ് അക്കാദമി ആരംഭിച്ചത്. 2025-ലാണ് റിപ്പോർട്ടർ പണം നൽകിയത്. മെസ്സിയുടെ കരാറുമായി റിപ്പോർട്ടറിന്റെ നിക്ഷേപത്തിന് ബന്ധമില്ല. സ്റ്റേഡിയം കൈമാറി എന്ന് പറയുന്ന സമയത്ത് തന്നെ പണം വന്നത് യാദൃശ്ചികമാണ്. അസ്വാഭാവികത ഇല്ല' ഷറഫലി മാധ്യമങ്ങളോട് പ്രതികരിച്ചു. വിരമിച്ചപ്പോൾ എന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഈ അക്കാദമി. അതിലേക്ക് റിപ്പോർട്ടറിന്റെ അടക്കം ഇനിയും നിക്ഷേപം സ്വീകരിക്കും-ഷറഫലി പറഞ്ഞു.
Content Highlights: U Sharafali confirmed that Reporter Broadcasting Company provided Rs 2 crore to Novus Soccer Academy as an investment., He denied any connection between this funding and the controversial Lionel Messi Kerala visit contract scam., The Special Investigation Team (SIT) found that the funds were transferred around the same time Kaloor stadium was handed over., Sharafali stated that the academy is ready to provide all necessary financial details to the SIT.
Published: 22 Nov 2026, 12:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented