കോട്ടയം: രാജ്യത്ത് അടിച്ചേൽപ്പിക്കുന്ന എസ്.ഐ.ആർ. രാഷ്ട്രീയ വംശഹത്യയാണെന്ന് സാന്പത്തികവിദഗ്ധൻ ഡോ. പറകാല പ്രഭാകർ. കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഐ.ആർ. വോട്ടർപട്ടിക പരിഷ്കരണമല്ല, പൗരത്വ രജിസ്റ്ററിലേക്കുള്ള രഹസ്യനീക്കമാണ്. പൗരൻ കൊല്ലപ്പെടുന്നില്ലെങ്കിലും പൗരത്വം വധിക്കപ്പെടുന്നു. മതചിഹ്നങ്ങളെ രാഷ്ട്രചിഹ്നങ്ങളാക്കി മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. ജനാധിപത്യഭാവി സുരക്ഷിതമല്ല-അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി, സ്വാഗതസംഘം ചെയർമാൻ ടി.ആർ. രഘുനാഥൻ, എസ്.ടി.എഫ്.ഐ. ജനറൽ സെക്രട്ടറി രവി ചാവ, എഫ്.എസ്.ഇ.ടി.ഒ. ജനറൽ സെക്രട്ടറി എം.വി. ശശിധരൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജനറൽ സെക്രട്ടറി ജി.ആർ. പ്രമോദ് എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് ഡി. സുധീഷ് അധ്യക്ഷത വഹിച്ചു.
Content Highlights: Economic expert Dr. Parakala Prabhakar criticizes NRC as political genocide, a secret move towards citizenship register, not voter list revision. Democracy at risk.
Published: 15 Feb 2026, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented