
തൃശ്ശൂര്‍: പരിസ്ഥിതിലോല മേഖലയുടെ തരംതിരിക്കലുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ച് താമരശ്ശേരി രൂപത ബിഷപ്പ്
മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ജനവാസമേഖലകള്‍ പരിസ്ഥിതിലോല കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുമോയെന്ന ആശങ്കയാണ് മുഖ്യമന്ത്രിയെ നേരില്‍കണ്ട് ധരിപ്പിച്ചത്. തൃശ്ശൂര്‍ രാമനിലയത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
പരിസ്ഥിതിലോല മേഖലകളുടെ മാപ്പ് പരസ്യപ്പെടുത്തിയിട്ടില്ല. അത് പ്രസിദ്ധീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ഇതുവരെ അത് പ്രസിദ്ധീകരിച്ചിട്ടില്ല. പുറത്തുവിടാത്തിടത്തോളം കാലം കര്‍ഷകരുടെ സ്ഥലവും വില്ലേജും പ്രദേശങ്ങളും എവിടെയാണെന്ന് അറിയാന്‍ സാധിക്കില്ല. അറിയാനുള്ള അവകാശമുണ്ട്. അത് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ഒരു ആവശ്യമെന്ന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അനുകൂല സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എത്രയും വേഗം പരിഹരിക്കാമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇങ്ങനെയൊരു പ്രശ്‌നം നേരിടുമ്പോള്‍, പ്രതിപക്ഷം ഉള്ളതായി തന്നെ തോന്നുന്നില്ല. ജനങ്ങളുടെ ഒപ്പം അവര്‍ നില്‍ക്കുന്നില്ലെന്ന തോന്നലാണ് വ്യക്തിപരമായി തനിക്കുള്ളതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിലോല മേഖലകള്‍ രേഖപ്പെടുത്തുന്ന കരട് വിജ്ഞാപനം ഇറക്കുന്നതിന് നടപടി കേന്ദ്രം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കൂടിക്കാഴ്ച. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Content Highlights: Thamarasserry Bishop Mar Remigiose Inchananiyil meets Pinarayi vijayan
Published: 23 Sept 2024, 09:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented