നാടകത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ വിമർശിച്ച് ഡിവൈഎഫ്ഐയും നേരത്തേ രംഗത്തുവന്നിരുന്നു

കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി നടി ചിന്നൂസ് ചിലങ്ക. നാടകത്തിൽ ചിന്നൂസ് ചിലങ്ക അഭിനയിച്ച ഭാഗങ്ങൾ എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയോടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഭരണകൂടഭീകരതയെ കുറിച്ചാണ് 'മിസ' പറയുന്നതെന്ന് ചിന്നൂസ് ചിലങ്ക പറഞ്ഞു. താൻ ഇനിയും സ്നേഹലതാ റെഡ്ഡിയായും ബിൽക്കിസ് ബാനുവായുമെല്ലാം അരങ്ങിലെത്തുമെന്നും ചിന്നൂസ് ചിലങ്ക വ്യക്തമാക്കി.
പ്രചരിക്കുന്ന നാടകഭാഗത്തിൽ കാണുന്ന നടിയാണ് താനെന്ന ആമുഖത്തോടെയാണ് ചിന്നൂസ് ചിലങ്ക തന്റെ നിലപാട് പറഞ്ഞുതുടങ്ങിയത്. 'മിസ എന്ന നാടകത്തിന്റെ രാഷ്ട്രീയം ആർക്കാണോ പൊള്ളുക, ആർക്കാണോ വേദനിക്കുക, ആരെയാണത് മുറിവേൽപ്പിക്കുക, അവർക്ക് നന്നായിട്ട് മുറിവേറ്റിട്ടുണ്ട്. മിസ എന്ന നാടകം ജനങ്ങളോട് പറയുന്നത് നമ്മുടെ രാജ്യത്തെ ഭരണകൂടഭീകരതയെ കുറിച്ചാണ്. 1975-ലെ അടിയന്തരാവസ്ഥയിൽ തുടങ്ങി ഇന്ന് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭരണകൂടഭീകരത ഉൾപ്പെടെയുള്ള വിഷയങ്ങളാണ് മിസ സംസാരിക്കുന്നത്.' -ചിന്നൂസ് ചിലങ്ക പറഞ്ഞു.
Also Read: 'തീക്ഷ്ണമായ ചരിത്രത്തെ സദാചാരകണ്ണടയിലൂടെ നോക്കുന്നവർ'; നാടകത്തിനെതിരായ പ്രചാരണങ്ങളെ വിമർശിച്ച് സനോജ്
'നാടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് 1975-ൽ മിസ നിയപ്രകാരം ജയിലിലടയ്ക്കപ്പെട്ട സ്നേഹലതാ റെഡ്ഡിയുടെ ജീവിതം. സ്നേഹലതാ റെഡ്ഡി നാടകപ്രവർത്തകയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായിരുന്നു. ഭരണകൂടം കൊന്നുകളഞ്ഞ സ്നേഹലതാ റെഡ്ഡിയുടെ നാടകം ചെയ്തതുകൊണ്ട് മാത്രം ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത സഫ്ദർ ഹഷ്മിയുടെ പിന്മുറക്കാരിയാണ് ഞാൻ.' -ചിന്നൂസ് ചിലങ്ക പറഞ്ഞു.
നാടകത്തിനെതിരായ പ്രചാരണങ്ങൾക്കെതിരെ നേരത്തേ ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. നാടകത്തിന്റെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ അടിയന്തരാവസ്ഥക്കാലത്തെ തീക്ഷ്ണമായ പീഡനങ്ങളെ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് സ്നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന 'മിസ' മുന്നോട്ട് വെയ്ക്കുന്നതെന്നും സനോജ് പറഞ്ഞു. കോഴിക്കോട് ചിലങ്കാ ഫ്ളോട്ടിങ് തിയേറ്ററാണ് ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ 'മിസ' അവതരിപ്പിച്ചത്.
Content Highlights: Actress Chinnoos Chilanka defended the play 'MISA', stating that edited video clips targeting her were meant to suppress its strong political message against state terror from the 1975 Emergency to present times.
Published: 21 Aug 2026, 10:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented