തിരുവനന്തപുരം: കശുവണ്ടി, കയർ മേഖലകൾ ഒഴികെ വ്യവസായ വകുപ്പിനു കീഴിലെ 43 പൊതുമേഖലാസ്ഥാപനങ്ങളിൽ ലാഭത്തിലുള്ളത് 12 എണ്ണം മാത്രം. ഓഡിറ്റ് പൂർത്തിയായ 33 സ്ഥാപനങ്ങളിൽ ബാക്കി 21 എണ്ണവും നഷ്ടത്തിലാണ്. 10 സ്ഥാപനങ്ങളുടെ ഓഡിറ്റ് ഇതുവരെ പൂർത്തിയായിട്ടില്ല. സ്ഥാപനങ്ങൾ പലതും നഷ്ടത്തിലാണെന്നത് പ്രചാരണമല്ല, വസ്തുതയാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിൽ വ്യക്തമാക്കി. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിന് ചൊവ്വാഴ്ച നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ.
Content Highlights: Out of 43 public sector enterprises under the industries department, only 12 are in profit., Among 33 audited enterprises, 21 are running at a loss., The audit for 10 enterprises is yet to be completed., Minister P.K. Kunhalikutty confirmed these facts in the Kerala Legislative Assembly.
Published: 14 Oct 2026, 09:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented