തിരുവനന്തപുരം: കെ-റെയില്‍ ഡിപിആര്‍ ദുര്‍ബലമല്ലെന്നും എന്നാല്‍ കൂടുതല്‍ വിശദീകരണം കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ റെയില്‍വെ മന്ത്രാലയം നല്‍കിയ മറുപടിയില്‍ കാര്യമായൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കെ-റെയിലിന് സ്ഥലമേറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കെ-റെയിലിന് തത്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേരളം നല്‍കിയ ഡിപിആര്‍ അപൂര്‍ണമാമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.
ടെക്നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡിപിആറില്‍ ഇല്ല. ഏറ്റെടുക്കേണ്ട റെയില്‍വേ-സ്വകാര്യ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ഇതൊക്കെ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: dpr is not weak and nothing much on the reply of railway ministry in parliament says minister
Published: 02 Feb 2022, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented