കൊച്ചി: ജനം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന് ദേവൻ. ബിജെപിക്ക് ദീർഘവീക്ഷണമില്ല. അവർ ബിഗ് സീറോയാണെന്നും ദേവൻ പ്രതികരിച്ചു. ടിവികെ കേരള ഘടകത്തിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് ദേവന്റെ പ്രതികരണം.

To advertise here,

ടി.വി.കെ അധ്യക്ഷസ്ഥാനം നൽകാമെന്ന് വാക്കാൽ പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗികമായി തീരുമാനമുണ്ടായിട്ടില്ലെന്നും ദേവൻ വിശദീകരിച്ചു. സെപ്തംബർ 10ന് വിജയിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അന്തിമതീരുമാനമാകും.

നിലവിലുള്ള രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തി പുതിയ ആശയങ്ങളുമായി മറ്റ് സംഘടനകൾ വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതാണ് ടി.വി.കെ. എന്നും ദേവൻ പറഞ്ഞു. എത്രയോ വർഷങ്ങൾക്ക് മുൻപ് കേരള പീപ്പിൾസ് പാർട്ടിയിലൂടെ താൻ മുന്നോട്ടുവെച്ച ആശയമാണ് ഇന്ന് ടി.വി.കെയും വിജയിയും മുന്നോട്ടുവെക്കുന്നത്. ബിജെപിയുടെ കൂടെ ഒരിക്കലും വിജയ് നിൽക്കില്ല. അദ്ദേഹത്തിന്റെ വഴി മറ്റൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.