ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുവേണ്ടിയുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ച് ജോസഫ് വിജയ് സർക്കാർ. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര ഇന്നുമുതൽ എക്‌സ്പ്രസ്, ലിമിറ്റഡ്, ഡീലക്‌സ്, മൊഫ്യൂസൽ ബസ് എന്നിവയിലും ലഭ്യമാകും.

To advertise here,

'വെട്രി പയനം' എന്നാണ് പദ്ധതിയുടെ പേര്. മുഖ്യമന്ത്രി വിജയ്, കോയംപേട് ബസ് സ്റ്റാൻഡിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

ടിവികെയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു എല്ലാ ബസുകളിലും സ്ത്രീകൾക്കുള്ള സൗജന്യബസ് യാത്ര എന്നത്. ബജറ്റിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ 12,692 ബസുകളിൽ സൗജന്യയാത്ര ലഭ്യമാകും. 84.32 ലക്ഷം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനമുണ്ടാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.