തൊടുപുഴ: മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍ കപടതയുടെ രാഷ്ട്രീയരൂപമെന്ന് സി.പി.എം. ഇടുക്കി ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസ്. അന്വേഷണം നടത്തിയാല്‍ കൂടുതല്‍ കള്ളത്തരങ്ങള്‍ പുറത്തുവരും. ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു കുഴല്‍നാടന്റെ ബിനാമിയാണെന്നും വര്‍ഗീസ് ആരോപിച്ചു.

To advertise here,

'പഞ്ചായത്താണ് നികുതി പിരിക്കേണ്ടത്. പഞ്ചായത്ത് കോണ്‍ഗ്രസിന്റേതല്ലേ. ചിന്നക്കനാല്‍ പഞ്ചായത്ത് മാത്യു കുഴല്‍നാടന്റെ സ്‌പോണ്‍സേഡ് സംവിധാനമല്ലേ. പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന്റെ ബിനാമിയല്ലേ?', വര്‍ഗീസ് ചോദിച്ചു.

മെമ്പര്‍മാരെ വിലയ്ക്ക് കാശുകൊടുത്ത് മേടിച്ച് പഞ്ചായത്ത് മാത്യു കുഴല്‍നാടന്‍ കൈയ്യടക്കിവെച്ചിരിക്കുകയാണെന്നും സി.വി. വര്‍ഗീസ് ആരോപിച്ചു.

കഴിഞ്ഞ അഞ്ച് മാസമായി മാത്യു കുഴല്‍നാടന്റെ 'കപ്പിത്താന്‍ ബംഗ്ലാവ്' എന്ന റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

ഹോം സ്റ്റേ ലൈസന്‍സിനായി ചിന്നക്കനാല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു.