മലപ്പുറം: തെന്നലയില്‍ സ്ത്രീകളെ അവഹേളിച്ച് പ്രസംഗിച്ച സിപിഎം നേതാവ് സയ്യിദ് അലി മജീദിനെ സത്യപ്രതിജ്ഞചെയ്യാന്‍ അനുവദിക്കരുതെന്നും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും വനിതാലീഗ് ജില്ലാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കിയിട്ടുണ്ട്. വീടുകളില്‍കയറി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളെ പ്രദര്‍ശനവസ്തുവാക്കി വോട്ട് തട്ടാനുള്ള തന്ത്രമാണെന്നാണ് ഇദ്ദേഹം പറഞ്ഞത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണംചെയ്ത സംസ്ഥാനത്തില്‍ വനിതകളെ ഈ രീതിയില്‍ പരസ്യമായി അപമാനിച്ച സിപിഎം നേതാവ് പൊതുസമൂഹത്തോട് മാപ്പ് പറയണം. കേസെടുത്താലും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പ്രസംഗിച്ചതോടെ നിയമസംവിധാനത്തെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ആരോപിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി. ജല്‍സീമിയ, ജനറല്‍ സെക്രട്ടറി സക്കീന പുല്‍പ്പാടന്‍, വൈസ് പ്രസിഡന്റ് റംല വാക്കിയത്ത്, വൈസ് പ്രസിഡന്റ് നസീബ അസീസ്, തിരൂരങ്ങാടി മണ്ഡലം ട്രഷറര്‍ യാസ്മിന്‍ അരിമ്പ്ര എന്നിവര്‍ പങ്കെടുത്തു.
Content Highlights: Vanitha League demands CPM leader Syed Ali Majeed be denied oath for insulting women. Calls for election cancellation & public apology. Learn more.
Published: 17 Dec 2025, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented