
വാടാനപ്പള്ളി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കും തർക്കത്തിനും എരിവ് പകർന്ന് സിപിഎമ്മും. കെ.സി.വേണുഗോപാലിനെ അനുകൂലിച്ച് ഫ്ളക്സ് വെച്ച സിപിഎം നേതാവ് സിസിവിടിയിൽ കുടുങ്ങി. തൃശ്ശൂർ വാടാനാപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ളക്സ് വെച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗ അരവശ്ശേരി മുഹമ്മദ് ഫ്ള്ക്സുമായി എത്തി റോഡരികിൽ സ്ഥാപിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. കെ.സി.നയിക്കട്ടെ എന്നായിരുന്നു ഫ്ളക്സിൽ എഴുതിയിരുന്നത്. രാത്രി ഫ്ളക്സ് സ്ഥാപിച്ച ശേഷം ഇയാൾ തന്നെ രാവിലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. എന്നാൽ പ്രദേശത്തെ സിസിടിവി ഇതെല്ലാം ഒപ്പിയെടുത്തതോടെ സിപിഎം നേതാവ് കെണിയിലായി. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
Content Highlights: CPM local committee member caught on CCTV installing pro-Congress flex boards., The incident occurred in Vadanappally, Thrissur.
Published: 10 May 2026, 11:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented