
ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍|
ഫോട്ടോ: ജി ബിനുലാല്‍, മാതൃഭൂമി
തിരുവനന്തപുരം; ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം. ദേശീയ പതാക ഉയര്‍ത്തുന്നതില്‍ മാത്രമായി ആഘോഷം അവസാനിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
1947 ഓഗസ്റ്റ് 15-ന് സംസ്ഥാന ഓഫീസിന് മുന്‍പില്‍ ദേശീയ പതാക അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കൃഷ്ണപിള്ള ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനായി ഇടതുപക്ഷം ത്യാഗപൂര്‍ണമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. ബംഗാള്‍ ഘടകത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ പാര്‍ട്ടി തീരുമാനമായത്.
സുധാകരന് സ്വാതന്ത്യ സമരമൂല്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നാണ് അത്തരം വാക്കുകള്‍ വരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിമര്‍ശനത്തിന് മറുപടിയായി എ.വിജയരാഘവന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തെ കുറിച്ച് അവരുടെ സമീപനമല്ല കമ്മ്യൂണിസ്റ്റുകാരുടേത്. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ കാലത്തും ദേശീയ സ്വാതന്ത്യത്തില്‍ അഭിമാനം കൊണ്ടവരാണ്.
Content Highlights: cpm celebrates independence day first time in history
Published: 15 Aug 2021, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented